എലി​യെ കൊല്ലാൻ വെച്ച വിഷം ​​​ചേർത്ത ​​തേങ്ങാപ്പൂൾ കഴിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

എലി​യെ കൊല്ലാൻ വെച്ച വിഷം ​​​ചേർത്ത ​​തേങ്ങാപ്പൂൾ കഴിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം



അബദ്ധത്തിൽ എലിവിഷം കഴിച്ച സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയി​ലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളിൽ എലിവിഷം ചേർത്ത് വെച്ചിരുന്നു. വൈകീട്ട് സ്കൂൾ വിട്ട് വന്ന കുട്ടി അതറിയാതെ ആ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.


കുട്ടിയുടെ മുത്തശ്ശിക്ക് മുയൽ മാന്തിയതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തതിനു പിന്നാലെ ശരീരം തളർന്ന് ചികിത്സയിലാണ്.കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കൽ ​കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട്കോട്ടയം മെഡിക്കൽ കോളജി​ലേക്ക് മാറ്റി.

Post a Comment

0 Comments