ബേക്കൽ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിൽ എല്ലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാടിനും സ്കൂളിനും അഭിമാനമായി സഹോദരിമാർ. പരേതനായ അബ്ദുൽ സലാം-സുലേഖ മാഹിൻ ദമ്പതികളുടെ മക്കളായ ഫർഹ നർഗീസ്, ഫാരിയ നൗറൂസ് എന്നിവരാണ് ബേക്കൽ ഉപജില്ലാ കലോത്സവത്തിൽ മിന്നും വിജയം കാഴ്ച്ചവെച്ചത്.
യു പി വിഭാഗം ഉറുദു കവിത രചനയിലും ക്വിസിലും എ ഗ്രേഡോടെ ബാര ഗവ ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാരിയ നൗറൂസ് ഒന്നാമതെത്തിയപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം ഉറുദു കവിത രചന, ക്വിസ്, ഉപന്യാസം എന്നിവയിൽ എ ഗ്രേഡോടെ ജി എഫ് എച്ച് എസ് എസ് ബേക്കലിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ സഹോദരി ഫർഹ നർഗീസും ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി.
കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ഉറുദു ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി ജില്ലയ്ക്ക് അഭിമാനമായ താരമാണ് ഫർഹ നർഗീസ്.
0 Comments