ബേക്കൽ കോട്ടയിലെ പ്രഭാത സവാരിക്കായുള്ള പാസ് വിതരണം ചെയ്ത് കേന്ദ്ര പുരാവസ്തു വകുപ്പ്

LATEST UPDATES

6/recent/ticker-posts

ബേക്കൽ കോട്ടയിലെ പ്രഭാത സവാരിക്കായുള്ള പാസ് വിതരണം ചെയ്ത് കേന്ദ്ര പുരാവസ്തു വകുപ്പ്


 


ബേക്കൽ : ബേക്കൽ കോട്ടയിലെ പ്രഭാത സവാരിക്കായുള്ള പാസ് വിതരണോൽഘാടനം കേരളം , ലക്ഷദീപ് എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള  പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ സുപരിൻ്റെൻ്റ് ഓഫ് ആർക്കിയോളജിസ്റ്റ് കെ.രാമകൃഷ്ണ റെഡ്ഡി ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാടിന് നൽകി നിർവ്വഹിച്ചു.


അസിസ്റ്റൻ്റ്' സുപ്രണ്ടിംഗ് ആർക്കിയോളജിക്കൽ എഞ്ചിനീയർ വരദരാജ് സുരേഷ് ,ബേക്കൽ കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റീവ് അസിസ്റ്റൻ്റ് ഷാജു പി.വി.  എന്നിവർ സഹ്നിധരായിരുന്നു.ഫൈസൽ ബേക്കൽ ഫോർട്ട്,സലീംബി.കെ,നാസർ എൻ.കെ,യൂസുഫ് പള്ളിക്കര, ഷാജഹാൻ കല്ലിങ്കാൽ എന്നിവർ കൂടി പ്രഭാത സവാരിക്കായുള്ള പാസുകൾ ഏറ്റ് വാങ്ങി.


പ്രഭാത സവാരി പാസ് എടുക്കാൻ താൽപര്യമുള്ളർക്ക് ബേക്കൽ കോട്ടയുടെ ഓഫീസിൽ നിന്നും അപേക്ഷാ ഫോറം ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രഭാതസവാരിക്കുള്ള പാസിന് ഒരു വർഷത്തേക്ക് 600 രൂപയാണ് ഫീസ്.

Post a Comment

0 Comments