കാഞ്ഞങ്ങാട് : 'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ഭാഗമായി ഈ മാസം 16 ന് എസ് വൈ എസ് സംസ്ഥാന ജന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം സംഘാടക സമിതി ഓഫീസ് സയ്യിദ് ഹാശിം ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.
അതിഞ്ഞാല്‍ കോയപ്പള്ളി പരിസരത്ത് നടന്ന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു
ജില്ലാ ഭാരവാഹികളായ മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ദീഖ് ഹനീഫി അന്നടുക്ക, ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍, അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ഹമീദ് മദനി, സി പി അഹ്‌മദ് , ഇ കെ റഹ്‌മാന്‍ ഫലാഹ് നഗര്‍, മാട്ടുമ്മല്‍ ഹസ്സന്‍, ഉമര്‍ സഖാഫി ആനപ്പാറ, അബ്ദുല്ല മൗലവി ക്ലായിക്കോട്, റഊഫ് മാണിക്കോത്ത്, സുബൈര്‍ പടന്നക്കാട്, അബ്ദുല്‍ മജീദ് ഞാണിക്കടവ്, ശബീര്‍ ഹസ്സന്‍ അതിഞ്ഞാല്‍ , ആശിഫ് ഹന്ന എന്നിവര്‍ സംസാരിച്ചു
അബ്ദുസ്സത്താര്‍ പഴയകടപ്പുറം സ്വാഗതവും മഹമൂദ് അംജദി പുഞ്ചാവി നന്ദിയും പറഞ്ഞു.
0 Comments