ചെന്നൈ:തമിഴ്‌നാട്ടിലെ പ്രമുഖ മഠങ്ങളില്‍ ഒന്നായ കുംഭകോണം സൂര്യനാര്‍ മഠാധിപതി മഹാലിംഗ സ്വാമിജി (52) ഭക്തയായ ഹേമശ്രീ (47) എന്ന യുവതിയെ വിവാഹം കഴിച്ചത് വിവാദത്തില്‍. പത്തുദിവസം മുമ്പായിരുന്നു വിവാഹം. മഠത്തിന്റെ വിശ്വാസ പ്രമാണങ്ങളും രീതികളും വച്ച് മഠാധിപതി വിവാഹജീവിതം നയിക്കാന്‍ പാടില്ല. ഇതിനു വിരുദ്ധമായാണ് മഠത്തില്‍ ഭക്തയായി എത്തിയ ഹേമശ്രീയെ വിവാഹം ചെയ്തത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മഠത്തിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയ മഹാലിംഗ സ്വാമിജി മഠാധിപതി സ്ഥാനം ഒഴിയണമെന്നുമാണ് ഭക്തരുടെ ആവശ്യം. ഇക്കാര്യം നിരവധി പേര്‍ മഠത്തില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടുവെങ്കിലും സ്വാമിജി തയ്യാറായില്ല. തന്നെ മഠാധിപതി സ്ഥാനത്തു നിന്ന് നീക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുവാനാണ് മഹാലിംഗ സ്വാമിജിയുടെ തീരുമാനം.
അതേ സമയം വധൂവരന്മാര്‍ ഒന്നിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
0 Comments