കാഞ്ഞങ്ങാട് : എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗലയം നവംബർ 21,23,24തിയതികളിൽ കാഞ്ഞങ്ങാടിന്റെ മലയോരമേഖലയിലെ സമസ്തയുടെ ശക്തികേന്ദ്രമായ കല്ലൻചിറയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
പരിപാടിയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം എസ് വൈ എസ് ജില്ല ട്രഷറർ മുബാറക് ഹസ്സൈനാർ ഹാജി നിർവഹിച്ചു.
മേഖല പ്രസിഡന്റ് സയ്യിദ് യാസർ തങ്ങൾ പ്രാർത്ഥന നടത്തി, സ്വാഗത സംഘം കൺവീനർ സത്താർ മൗലവി സ്വാഗതം പറഞ്ഞു ചെയർമാൻ എ സി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷരീഫ് അസ്‌നവി,
കല്ലൻചിറ ജമാഅത്ത് പ്രസിഡന്റ് വി എം മുഹമ്മദ് ബഷീർ, സെക്രട്ടറി സി എം ബഷീർ, എൽ കെ ബഷീർ, റഷീദ് കെ പി, ഹാരിസ് ചിത്താരി, ശമീർ അസ്ഹരി, മുദ്ദസിർ കല്ലൂരാവി, നാസിഹ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു
0 Comments