കാഞ്ഞങ്ങാട് : മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസില്‍ ഒരു ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.
പ്രധാന റെയില്‍വേ സ്റ്റേഷനായ കാസര്‍കോട് കാഞ്ഞങ്ങാട് പയ്യന്നൂര്‍ കണ്ണൂര്‍ കോഴിക്കോട് തുടങ്ങി മലബാറില്‍ നിന്ന് നിത്യേന നൂറ് കണക്കിന് രോഗികള്‍ തിരുവനന്തപുരത്തെ ആര്.സി.സി, ശ്രീ ചിത്ര തുടങ്ങിയ ആശുപത്രികളിലേക്ക് വിദഗ്ദ ചികിത്സ തേടി പോകുന്നുണ്ട്. ഇതിന് പുറമേ മണിക്കൂറുകള്‍ക്കകം ചികിത്സ ലഭിക്കേണ്ട രോഗികളെ റോഡ് മാര്‍ഗം കൊണ്ട് പോകാന്‍ കൂടുതല്‍ സമയം എടുക്കുന്നത് കാരണം പലപ്പോഴും ജീവന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം കമ്മിറ്റി രൂപീകരണ യോഗം ഇന്നലെ കാഞ്ഞങ്ങാട്ട് നടന്ന യോഗത്തിലാണ് വന്ദേ ഭാരതില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
റെയില്‍വേ യാത്ര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടി നടത്താനും യോഗം തീരുമാനിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് റെയില്‍വേ പോലീസ് തെക്കേപുറം കൂട്ടായ്മ എന്നാവരുമായി ചേര്‍ന്നു കാഞ്ഞങ്ങാട് റയില്‍ യാത്ര സുരക്ഷ ബോധവല്‍ക്കരണം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വാട്സ് ആപ്പ് കൂട്ടായ്മ വഴി പ്രവര്‍ത്തിച്ചു വരികയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം. കോഡിനേറ്റര്‍ സി .കെ നാസറിന്റെ അധ്യക്ഷനായ ചടങ്ങ് മനുഷ്യാവകാശ പ്രവര്ത്തകന് കൂക്കള്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി. കുഞ്ഞാമദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ബല്‍രാജ് ,
മാനുവല്‍ കുറിച്ചിത്താനം, ദിലീപ് മേടയില്‍,എ. ഹമീദ് ഹാജി, ഹമീദ് കുണിയ , എം ഇബ്രാഹിം, സുറൂര്‍ മൊയ്തു ഹാജി,ഇബ്രാഹിം മൂലക്കാടത്ത് ' മുഹമ്മദ് ജൂനിയര്‍ ബെസ്റ്റോ സംസാരിച്ചു.
മാനുവല്‍ കുറിച്ചിത്താനം (പ്രസിഡന്റ്),
റസാഖ് ( ശങ്കരാചാര്യ ) , ദിലീപ് മേടയില്‍, എ.പി റഹ്മത്തുല്ല (വൈസ് പ്രസിഡന്റുമാര്‍ )സി.കെ നാസര്‍ (ജനറല്‍ സെക്രട്ടറി) ഇബ്രാഹിം മൂലക്കാടത്ത്, അബ്ദുള്‍ നിസാര്‍ എം, മുഹമ്മദ് ജൂനിയര്‍ ബെസ്റ്റോ, ( സെക്രട്ടറിമാര്‍, )
അഹ്മദ് കീര്‍മാണി (ട്രഷറര്‍)
ഹമീദ് കുണിയ ( പി.ആര്.ഒ ),
അബ്ദുല്‍ ഖയ്യും (കോഡിനേറ്റര്‍) ഷുക്കൂര്‍ അതിഞ്ഞാല്‍ (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍) കെ എം ഹമീദ്, സതീഷ്, ഷാഹുല്‍ ചേരക്കാടത്ത്, ഖാദര്‍ കോട്ടച്ചേരി, ടി. അബ്ദുള്‍ സമദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍).
ബല്‍രാജ് ദീപഗോള്ഡ്,
പാലക്കി സി. കുഞ്ഞാമദ് ഹാജി,
ബാലകൃഷ്ണന് കൂക്കള്‍, സുറൂര്‍ മൊയ്തു ഹാജി, എം ഇബ്രാഹിം, എ ഹമീദ് ഹാജി (രക്ഷാധികാരികള്‍)
0 Comments