കാഞ്ഞങ്ങാട് : ഇന്ന് വൈകീട്ട് നീലേശ്വരം തേജസ്വിനിപ്പുഴയിൽ നടന്ന ഉത്തര മലബാർ ജലോൽസവത്തിനിടെ മൽസരത്തിൽ പങ്കെടുത്ത യുവതികൾ സഞ്ചരിച്ച് തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന 15 സ്ത്രീകളും പുഴയിൽ വീണു. എല്ലാവരെയും രക്ഷപെടുത്തി. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4.30 നാണ് അപകടം. വനിതകളുടെ തോണി ഫിനിഷിംഗ് പോയിൻ്റിലെത്തി തിരിച്ചു വരുന്നതിനിടെയാണ് അപകടം. അച്ചാംതുരുത്തി പാലത്തിനടിയിലെ ഒഴുക്കിൽപ്പെട്ട് വെള്ളം കയറിയതോണി മറിയുകയായിരുന്നു. പലരും മുങ്ങിതാണ് വെള്ളം കുടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അവശരായ രണ്ട് യുവതികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
0 Comments