വെള്ളിക്കോത്ത് : കിഴക്കേ വെള്ളിക്കോത്ത് അരയാൽകീഴിൽ ശ്രീവിഷ്ണുമൂർത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.നാരായണൻ അധ്യക്ഷത വഹിച്ചു. കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം പ്രസിഡന്റ് കെ.കണ്ണൻകുഞ്ഞി, അടോട്ട് മൂത്തേടത്ത് കുതിര് ദേവസ്ഥാനം വൈസ് പ്രസിഡന്റ് ടി.വി.ഗോപി, അഡ്വ.കോടോത്ത് നാരായണൻ നായർ, മോഹൻദാസ്, അജാനൂർ പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ, പാലമംഗലം ഉണ്ണി നമ്പൂതിരി എന്നിവർ സംസാരിച്ചു. വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.ബാലകൃഷ്ണൻ (ചെയ), കെ.വി.സതീശൻ (ജന.സെക്ര), കെ.കേളു മേസ്ത്രി (ട്രഷ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികൾ: സാമ്പത്തികം: വി.രമേശൻ (ചെയ), ടി.സുധീഷ് (കൺ). ഭക്ഷണം: കെ.കൃഷ്ണൻ (ചെയ), പി.മണികണ്ഠൻ (കൺ), മേലേരി: ബി.ചെറുകുഞ്ഞി (ചെയ), ബാബുരാജ് (കൺ). ആരോഗ്യം: പി.മുരളീധരൻ (ചെയ), വി.രവീന്ദ്രൻ (കൺ). മാതൃസമിതി: കെ.സതി രാജൻ (ചെയ), പി.രമാദേവി (കൺ).
0 Comments