മഡിയൻ, മാണിക്കോത്ത് ഭാഗങ്ങളിൽ പാചകവാതകം കൃത്യമായി ലഭിക്കുന്നില്ലെന്ന് വീട്ടമ്മമാരുടെ പരാതി

LATEST UPDATES

6/recent/ticker-posts

മഡിയൻ, മാണിക്കോത്ത് ഭാഗങ്ങളിൽ പാചകവാതകം കൃത്യമായി ലഭിക്കുന്നില്ലെന്ന് വീട്ടമ്മമാരുടെ പരാതി




അജാനൂർ: മടിയൻ ബദർ നഗർ, മാണിക്കോത്ത്  പ്രദേശത്ത് ഗാർഹിക  പാചകവാതകം  കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മമാർ. വിതരണം ചെയ്യുന്ന ഏജൻസി യഥാസമ വിതരണം ചെയ്യുന്നില്ല എന്നാണ് വീട്ടമ്മമാരുടെ പരാതി.

കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിന് അടുത്തുള്ള ഏജൻസിയാണ് ഇവിടെ വിതരണം നടത്താൻ കരാർ ഏറ്റെടുത്തത്. എങ്കിലും കുറച്ചുനാളുകളായി  ഗ്യാസ് കൃത്യസമയത്ത് ലഭിക്കുന്നില്ല എന്നാണ് ഉയർന്ന് വരുന്ന പരാതി.


പലപ്രാവശ്യം ഏജൻസി ഓഫീസിലേക്ക് നേരിട്ട് പോയി പരാതി പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. 

അഥവാ എന്തെങ്കിലും ഒരു ദിവസം വന്നാൽ എല്ലാ വീട്ടിലും വിതരണം ചെയ്യാതെ മിക്ക വീടുകളേയും ഒഴിവാക്കാറാണ് പതിവ് . ഇതുമായി ബന്ധപ്പെട്ട് പലവട്ടം പരാതി പറഞ്ഞിട്ടും കൃത്യമായി വിതരണം നടത്താൻ ഏജൻസിയോ ജീവനക്കാരോ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഇനിയും ഈ ഗതി തുടർന്നാൽ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങി ഇരിക്കുകയാണ് ഒരു കൂട്ടം വീട്ടമ്മമാർ

Post a Comment

0 Comments