കാഞ്ഞങ്ങാട്: വടക്കേ മലബാറിനെ ബങ്കളൂരുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ പറ്റുന്ന കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാത യാഥാർത്ഥ്യമാക്കണമെന്നു മുസ്ലിം സർവീസ് സൊസൈറ്റി കാസറഗോഡ് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സാധ്യതാ പഠനം നടത്തി വിജയകരമാകുമെന്നു റിപ്പോർട്ട് ചെയ്ത കാണിയൂർ പാത എത്രയും വേഗത്തിൽ നടപ്പിലായാൽ വടക്കേ മലബാറിലെ ജനങ്ങൾക്ക് ബേഗളൂരിലേക്കുള്ള യാത്രാ സമയം പകുതിയിലധികം ലാഭിക്കാൻ കഴിയും. വടക്കേ മലബാറിൻ്റെ വികസനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും എം എസ് എസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് വി കെ പി ഇസ്മായിൽ ഹാജി അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി എം അബ്ദുൽ നാസ്സർ ഉദ്ഘാടനം ചെയ്തു. നിലേശ്വരം യൂണിറ്റ് മുൻ പ്രസിഡൻ്റ് ടി എ റഹീമിൻ്റെ നിര്യാണത്തിൽ അനുശോചിക്കുകയും മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഡിസംബറിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന വഖഫ് വിഷയവുമായി ബന്ധപ്പെട്ട സെമിനാർ വിജയിപ്പിക്കാൻ തീരുമാനിച്ചു. എ ഹമീദ് ഹാജി, സി എച്ച് സുലൈമാൻ, അൻവർ ഹസ്സൻ, എ അബ്ദുല്ല, അബ്ദുൽ റഹിമാൻ പാറപ്പള്ളി, സലാം മാസ്റ്റർ, ഹാറൂൺ ചിത്താരി, ബക്കർ ഖാജാ, യു വി മാഹിൻ ഹാജി, പി പി അബ്ദുൽ റഹിമാൻ ഷാജഹാൻ, കെ കെ അബ്ദുല്ല, എം അബ്ദുല്ല, അബൂബക്കർ പാണ്ട്യാല, ഷംസുദ്ദീൻ മാട്ടുമ്മൽ, പി എം കുഞ്ഞബ്ദുള്ള ഹാജി, എൻ പി സൈനുദ്ദീൻ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഖാലിദ് പാലക്കി സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
0 Comments