ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം കുലകൊത്തൽ ചടങ്ങ് നടന്നു

LATEST UPDATES

6/recent/ticker-posts

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം കുലകൊത്തൽ ചടങ്ങ് നടന്നു



കാഞ്ഞങ്ങാട് :ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി കുല കൊത്തൽ ചടങ്ങ് നടന്നു. കളിയാട്ട ദിവസങ്ങളിൽ ദേവീ ദേവന്മാർക്കും ശ്രീകോവിനകത്തും നിവേദ്യത്തിനും മറ്റുമായാണ് ഈ കൊത്തിയെടുത്ത കുലകൾ പഴുപ്പിച്ച് ഉപയോഗിക്കുക. നവംബർ 27ന് ആരംഭിക്കുന്ന കളിയാട്ട മഹോത്സവം ഡിസംബർ ഒന്നുവരെ നീണ്ടുനിൽക്കും കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിവിധ തെയ്യങ്ങളുടെ പുറപ്പാടും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. എല്ലാ ദിവസങ്ങളിലും അന്നദാനവും ഉണ്ടാകും. ഡിസംബർ ഒന്നിന് ഞായറാഴ്ച വിഷ്ണുമൂർത്തി തിരുമുടി അഴിക്കുന്നതോടുകൂടി ഉത്സവത്തിന് പരിസമാപ്തി കുറിക്കും

Post a Comment

0 Comments