കരിവെള്ളൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

കരിവെള്ളൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു


 കരിവെള്ളൂരിൽ വനിതാ സിവിൽ പൊലീസ് ഓഫീസറെ ഭർത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീ (34) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷ് ഒളിവിലാണ്. വൈകിട്ട് 5.30ഓടെ കരിവെള്ളൂർ പലിയേരി കൊവ്വലിലെ വീട്ടിൽ വച്ചാണ് സംഭവം.

ആക്രമണം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിനും സാരമായി പരിക്കേറ്റു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ദിവ്യശ്രീ ചന്തേര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിലാണ്.


Post a Comment

0 Comments