ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു. കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ബേബി വര്‍ഗീസാണ് തങ്ങളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. എം.സി ഖമറുദ്ദീന്‍, ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ നേരത്തെ 167ല്‍പ്പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് എല്ലാവരും ജാമ്യത്തിലിറങ്ങി. അതിനു ശേഷം 56 കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലാണ് ടി.കെ പൂക്കോയ തങ്ങളെ ഇപ്പോള്‍ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തതെന്നു ക്രൈംബ്രാഞ്ചു പറഞ്ഞു.
0 Comments