പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ എന്‍സെറെകോര നഗരത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നഗരത്തിലെ മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രസിഡണ്ട് മാമാദി ദൗംബൈയെ ആദരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിനിടയില്‍ റഫറിയുടെ തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്കു തുടക്കമിട്ടത്. ഇരു ടീമുകളുടെയും ആരാധകര്‍ ഗ്രൗണ്ട് കയ്യേറുകയും പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമം തെരുവിലേക്കു നീങ്ങുകയും അക്രമികള്‍ എന്‍സെറെ കോര പൊലീസ് സ്റ്റേഷനു തീയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
0 Comments