ഓർമ്മ ; ആദർശ പ്രസ്ഥാന മുന്നേറ്റത്തിൽ സേവന നിരതനായ ചിത്താരി അബ്ദുള്ള ഹാജി , എഴുത്ത്: അബൂബക്കർ സഅദി നെക്രാജെ

ഓർമ്മ ; ആദർശ പ്രസ്ഥാന മുന്നേറ്റത്തിൽ സേവന നിരതനായ ചിത്താരി അബ്ദുള്ള ഹാജി , എഴുത്ത്: അബൂബക്കർ സഅദി നെക്രാജെ



ആദർശ പ്രസ്ഥാന രംഗത്തെസജീവ സാന്നിധ്യവും മത -വിദ്യാഭ്യാസ സേവന തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ചിത്താരി അബ്ദുല്ല ഹാജി യാത്ര പറഞ്ഞു. 


നാല് പതിറ്റാണ്ടോളം കാലം അബുദാബി കോടതിയിൽ ജോലി ചെയ്യുമ്പോഴും സുന്നിതുടർപ്രവർത്തനപാതയിൽഅജയ്യനായി സേവനങ്ങളർപ്പിച്ചു.


പ്രവാസ ലോകത്ത് കഴിയുമ്പോഴും ദീനി പ്രവർത്തനരംഗത്ത് മേൽ വിലാസം സൃഷ്ടിക്കാനും വ്യക്തി മുദ്ര മുപതിപ്പിക്കാനും ജീവിതകാലം സാധിച്ചു.


ജോലി കഴിഞ്ഞാൽ കർമ്മ രംഗത്തിറങ്ങി ജോലി ഇല്ലാത്തവർക്ക് ജോലി തേടിയും ആത്മീയ വേദികൾക്ക് ഒരുക്ക് കൂട്ടിയും ആദർശ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകിയും സ്ഥാപനങ്ങളുടെ മുന്നേറ്റങ്ങൾക്ക് സാമ്പത്തികവും മറ്റും കരുത്ത് പകർന്നും ജീവിതം ഉപയോഗപ്പെടുത്തിയ വലിയ വ്യക്തിത്വമായിരുന്നു. 


പൂപുഞ്ചിരി തൂവി മുഖ പ്രസന്നതയോടെ സ്നേഹമസൃണനായി പെരുമാറിയിരുന്ന ചിത്താരി എല്ലാവരുടെയും പ്രിയപ്പെട്ടനായി കഴിഞ്ഞു.


സാദാത്തീങ്ങളും പണ്ഡിതന്മാരും നേതാക്കളും അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്നു.

അബൂദാബിയിലെത്തുന്ന  പ്രമുഖരും മറ്റും അദ്ദേഹത്തെ വിളിച്ച് അന്വേഷിക്കാനും സഹായം തേടിയും പ്രാസ്ഥാനിക വളർച്ചക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തിയിരുന്നു. അറബികകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായും അദ്ദേഹം നല്ല അടുപ്പമുണ്ടായിരുന്നു.  വ്യക്തി ബന്ധങ്ങൾ ദീനി പ്രവർത്തനരംഗത്തും അപരർക്കും ഉപയോഗപ്പെടുത്തി. അതുവഴി പള്ളികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 


അബുദാബി കാസർകോട് ജില്ലാ എസ് . വൈ . എസ് പ്രതിമാസം നടത്തിവരുന്ന ബദ്ർ സദസ്സിന് 33 വർഷം പിന്നിട്ടുമ്പോൾ അതിലേറെ ഓർമിക്കാനുള്ളത് ചിത്താരി ഹാജിയെയാണ്. 

 സദസ്സ് ഒരുക്കാനും ഭക്ഷണത്തിനും പ്രഭാഷകരെയും മറ്റും കണ്ടെത്താനും സാന്ത്വന കാര്യങ്ങൾക്കും  അദ്ദേഹം കാണിച്ച തിടുക്കവും കണിശതയും 

കഠിനാധ്വാനവും വേറെ തന്നെയായിരുന്നു. ബദ് രീങ്ങളെ അങ്ങയറ്റം സ്നേഹിച്ച അബ്ദുല്ലഹാജിക്ക. ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റും  സ്ഥാപ കമ്മറ്റികളുടെ സാരഥിയായും സേവനം ചെയ്തു.


 അബുദാബി കോടതിയിൽ മൂന്ന് പതിറ്റാണ്ടിലേറെകാലം സേവനം ചെയ്യുമ്പോൾ 

അവിടെയുള്ള ഒരോ വ്യക്തിത്വങ്ങളും ഹാജിയുടെ പ്രിയപ്പെട്ടവരായിരുന്നു. താജുൽ ഉലമയെയും നൂറുൽ ഉലമയെയും കൻസുൽ ഉലമയെയും ത്വാഹിർ തങ്ങളെയും തുടങ്ങി പലരെയും പ്രമുഖരുമായി പരിചയപ്പെടുത്തുകയും ബന്ധ പ്പെടുത്തുകയും ചെയ്തു. എ.പി ഉസ്താദും വളരെ യേറെ സുദൃഢ ബന്ധത്തിലായിരുന്നു. പല  അറബി പ്രമുഖകരെ കാണാൻ ഉസ്താദുമായി ഒന്നിച്ച് യാത്ര ചെയ്തു.


കാസർകോടിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നിൽക്കുന്ന സുന്നി സെന്റർ ജുമാ മസ്ജിദ്, ജാമിഅ സഅദിയ്യ, തൃക്കരിപ്പൂർ മുജമ്മഅ് , അൽ മഖർ , മ്ള്ഹർ , അൽ മദീന മഞ്ഞനാടി തുടങ്ങി കേരളത്തിലും കർണ്ണാടകയിലും പള്ളികളും മറ്റും സ്ഥാപിക്കാൻ ചിത്താരി അബ്ദുല്ല ഹാജിയുടെ ഇടപടലും ത്യാഗസന്നദ്ധതയും കൊണ്ട് ഏറെസാധിച്ചിട്ടുണ്ട്.

Post a Comment

0 Comments