കാസറഗോഡ് : മുസ്‌ലിം സർവീസ് സൊസൈറ്റി കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖ ഫ് സെമിനാർ ഡിസംബർ 21ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാൾ വെച്ച് നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ഇന്ത്യയിൽ പൊതുവെയും, മുനമ്പം വിഷയ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രത്യേകിച്ചും തെറ്റിദ്ധരിക്കപ്പെട്ട് വരുന്ന വിഷയമാണ് ഇസ്‌ലാമിലെ വഖഫും, അതുമായി ബന്ധപ്പെട്ട നിയമങ്ങളും.
രാജ്യത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർത്ത് മുതലെടുപ്പിനുള്ള ആയുധമായും പലരും ഇതിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തിവരുന്നുണ്ട്.
ഈ സവിശേഷ സാഹചര്യത്തിൽ വഖഫുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിലപാടുകളും, വഖഫ് നിയമങ്ങളെ കുറിച്ചുള്ള അറിവും മനസ്സിലാക്കേണ്ടത് സമുദായത്തിൻ്റെ ബാധ്യതയാണ്.
വഖഫ് സ്വത്തുക്കളുടെ ദുരുപയോഗവും, നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതും പതിവ് കാഴ്ചയായി മാറുകയാണ്.
മഹല്ല് ജമാഅത്ത് ഭാരവാഹികളും ഇമാമുമാരും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മഹല്ല് ജമാഅത്ത് ഭാരവാഹികൾക്കും, മഹല്ല് ഖത്തീബ്, ഇമാമുമാർക്കും, മുസ്ലിം സംഘടനാ പ്രതിനിതികൾക്കും വഖഫ് നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എൻ എ നെല്ലിക്കുന്ന് എം എൽ എ ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ: പി വി സൈനുദ്ദീൻ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ വിഷയാവതരണം നടത്തുന്നതാണ്.
താങ്കളുടെ *മഹല്ല് ഭാരവാഹികളെയും, ഖത്തീബ്, ഇമാം, മുതവല്ലിമാർ* തുടങ്ങിയവരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡണ്ട് വി കെ പി ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി സിഎഅഹമ്മദ്കബീർ സ്വാഗതം പറഞ്ഞു. എം എസ് എസ് സ്റ്റേറ്റ് സെക്രട്ടറി നാസർ പി എം, എ അബ്ദുള്ള, C H സുലൈമാൻ, ഖാലിദ് സി പാലക്കി, പി കുഞ്ഞബ്ദുള്ള ഹാജി, ഹനീഫ് പി എം, സമീർ ആമസോണിക്സ്, ടി അബുബക്കർ ഹാജി, എ ഹമീദ് ഹാജി, പി എം ഫൈസൽ, നാസർ ചമ്മനാട്, അബുബക്കർ കാജ, എം അബ്ദുള്ള, അൻവർ ഹസ്സൻ, എ കെ അബ്ദുള്ള, ശംസുദ്ധീൻ മാട്ടുമ്മൽ, കെ കെ അബ്ദുള്ള, ഹാറൂൺ ചിത്താരി എന്നിവർ സംബന്ധിച്ചു. വഖഫ് സെമിനാർ സബ് കമ്മിറ്റി ചെയർമാനായി എ ഹമീദ് ഹാജിയേയും കൺവീനറായി സമീർ ആമസോണിക്സിനെയും തെരഞ്ഞെടുത്തു.
0 Comments