അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ വിജയോത്സവം ആഘോഷിച്ചു
Monday, December 16, 2024
അജാനൂർ:അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ കലാ കായിക ശാസ്ത്രമേളകളിൽ വിജയം കൈവരിച്ച കുട്ടികൾക്ക് വേണ്ടി വിജയോത്സവം ആഘോഷിച്ചു. പ്രശസ്ത ചിത്രകാരനും സിനിമാതാരവുമായ സുഭാഷ് വനശ്രീ ഉദ്ഘാടനം നിർവഹിച്ചു. കലാകായിക ശാസ്ത്രമേളകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയിച്ച കുട്ടികൾക്ക് പിടിഎയുടെ ഉപഹാരം പ്രസിഡന്റ് ഷബീർഹസ്സൻ, വൈസ് പ്രസിഡണ്ട് റസാഖ് കൊളവയൽ,മദർ പി പിഎ പ്രസിഡന്റ് സെറീന യൂസഫ് എന്നിവർ നൽകി. എസ്.എം.സി ചെയർമാൻ പി.എം ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക അജിത ടീച്ചർ സ്വാഗതവും പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു
0 Comments