ബേക്കൽ : ഡിസംബർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ വെച്ച് നടക്കുന്ന ബേക്കൽ ബീച്ച് കാർണ്ണിവൽ ദീപശിഖ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തി .
പത്ത് തോണിയിലായി പള്ളിക്കര കടപ്പുറഞ്ഞ് നിന്നും മത്സ്യ ബന്ധന ബോട്ടുകളുടെ അകമ്പടിയോടെ മാർട്ടിൻ്റെ നേതൃത്വത്തിൽ ബീച്ചിലെത്തിച്ച ദീപശിഖ പ്രശസ്ത ട്രാവൽ ബ്ലോഗർ അസ്ലം ഒ.എം മന്ത്രി മുഹമ്മദ് റിയാസിന് കൈമാറുകയായിരുന്നു.
ബീച്ച് കാർണ്ണവൽ മുഖ്യ രക്ഷാധികാരിയും പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റുമായ എം കുമാരൻ,ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ബീച്ച് കാർണ്ണിവൽ ചെയർമാൻ കെ.കെ അബ്ദുൽ ലത്തീഫ്,വൈസ് ചെയർമാൻ അനസ് മുസ്തഫ,ജോയിൻ്റ് കൺവീനർ സൈഫുദ്ദീൻ കളനാട് , ഫാറൂക്ക് കാസ്മി, ബി.ആർ.ഡി.സി മാനേജർമാരായ യു.എസ്പ്രസാദ് ,രവീന്ദ്രൻ കെ.എം, കെ.എൻ സജിത്ത്, ഹക്കീം കുന്നിൽ എന്നിവർ സഹ്നിധരായിരുന്നു.
0 Comments