ചെറുവത്തൂർ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി; ഫെസ്റ്റ് 18 ന് തുടങ്ങും

ചെറുവത്തൂർ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി; ഫെസ്റ്റ് 18 ന് തുടങ്ങും



ചെറുവത്തൂർ : ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി ചെറുവത്തൂർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റ് സീസൺ 7 ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു


2024 ജനുവരി 5 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റ് 2024 ഡിസംബർ 18 ന് ബുധനാഴ്ച വൈകീട്ട് 4.30 ന് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ. എം എൽ എ ഉദ്ഘാടനം ചെയ്യും


റോബോട്ടിക് ആനിമൽ ഷോ ഉദ്ഘാടനം കെ. അഹമ്മദ് ഷരീഷ് ( പ്രസിഡണ്ട്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി , കാസർഗോഡ് ജില്ല) 


ബേർഡ്സ് പാരഡൈസ് ഉദ്ഘാടനം മാധവൻ മണിയറ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), സ്റ്റാൾ ഉദ്ഘാടനം സി.വി പ്രമീള (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെറുവത്തൂർ), പുഷ്പമേള ഉദ്ഘാനം പി.പി മുസ്തഫ ( ജില്ലാ വൈസ് പ്രസിഡണ്ട് , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ്), മ്യൂസ്മെൻ്റ് & ഫുഡ് കോർട്ട് അബ്ദുൾ റഹിം ( പ്രസിഡണ്ട്, KVVES ചെറുവത്തൂർ മേഖല)


വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ സി വി പ്രമീള, സി രഞ്ജിത്ത്, പി പി. മുസ്തഫ, കെ സി സതീശൻ, പത്മിനി, എസ് എൻ രഞ്ജിത്ത്, സി പ്രീത, കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു


Post a Comment

0 Comments