കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ ജിംഗിൾ ബെൽസിന് തുടക്കം കുറിച്ചു. ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ചാണ് ജിംഗിൾ ബെൽസ് ഫെസ്റ്റിവൽ ഓഫ് ഫാഷൻസ് ആരംഭിച്ചിരിക്കുന്നത്. ഓരോ 3000 രൂപയുടെ പർച്ചേസിനും 250 രൂപയുടെ ഫ്രീ പർച്ചേസ്, 5000 രൂപയുടെ പർച്ചേസിന് 500 രൂപയുടെ ഫ്രീ പർച്ചേസ് എന്നിവയാണ് ഈ ഓഫറിന്റെ പ്രത്യേകത. ഏറ്റവും പുതിയ ക്രിസ്തുമസ് ന്യൂ ഇയർ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് മറ്റെവിടെയും ലഭിക്കാത്ത ഷോപ്പിംഗ് ആനന്ദമാണ് ഇമ്മാനുവൽ സിൽക്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ വെഡിങ് വൈബ്സിന്റെ ഭാഗമായി വെഡിങ് പർച്ചേസ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ഏറ്റവും ട്രെൻഡി വിവാഹ വസ്ത്രങ്ങളും ഒരുക്കിയിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഏറ്റവും മികവാർന്ന വർണ്ണങ്ങളിൽ തന്നെ അണിഞ്ഞൊരുങ്ങുവാനും വിവാഹ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുവാനും മംഗല്യ നാളുകൾക്ക് വർണ്ണ വസ്ത്രങ്ങൾ കൊണ്ട് സ്വർഗീയ പരിവേഷം സൃഷ്ടിക്കാനും വെഡിങ് വൈബ്സ് ഫെസ്റ്റിവൽ ഓഫ് വെഡിങ്സ് വഴിയൊരുക്കുന്നു. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള പട്ടിന്റെ മികവിനെ സമന്വയിപ്പിച്ച് ഫാഷന്റെയും പാരമ്പര്യത്തിന്റെയും പുതുതരംഗം നമ്മുടെ ആഘോഷങ്ങളിൽ കൊണ്ടെത്തിക്കുകയാണ് വെഡിങ് വൈബ്സിലൂടെ. ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ,, ആഴ്ചതോറും നറു ക്കെടുപ്പിലൂടെ ടി.വി, മിക്സർ ഗ്രൈൻഡർ, വാഷിംഗ് മെഷീൻ തുടങ്ങിയവയും മാസത്തിൽ നറുക്കെടുപ്പിലൂടെ വെഡിങ് പർച്ചേസ് ഫ്രീയായി നൽകുന്ന ഓഫറുകളും ഈ വെഡിങ് വൈബ്സിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ജിംഗിൾ ബെൽസ് ഫെസ്റ്റിവൽഓഫ് ഫാഷൻസിന്റെ ഉദ്ഘാടനം ഇൻഫന്റ് ജീസസ് ഫോറോന ചർച്ച് കാഞ്ഞങ്ങാട് വികാരി ഫാദർ ജോർജ് കളപ്പുര നിർവഹിച്ചു ചടങ്ങിൽ സി.പി. ഫൈസൽ, ടി.പി. സക്കറിയ, പി. ആർ. ഒ മൂത്തൽ നാരായണൻ ഷോറൂം മാനേജർ ടി. സന്തോഷ് എന്നിവർ പങ്കെടുത്തു.
0 Comments