കാഞ്ഞങ്ങാട്: പെരിയാ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സിബിഐ കോടതി അഞ്ചുവർഷത്തേക്ക് ശിക്ഷിച്ച പ്രതിമണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി .
മാർച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നദീർ കൊത്തിക്കാൽ അധ്യക്ഷനായിരുന്നു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം പി നൗഷാദ് ,കെ കെ ബദറുദ്ദീൻ, ബഷീർ ചിത്താരി ,ആസിഫ് ബദർ നഗർ ,സിദ്ദീഖ് കുശാൽ നഗർ ,സിദ്ദിഖ് ഞാണിക്കടവ് ,സലാം മീനപ്പീസ്,ഹാരിസ് ബദരിയ നഗർ, ഇക്ബാൽ വെള്ളിക്കോത്ത്, യൂനുസ് വടകര മുക്ക്, അഷ്കർ അതിഞ്ഞാൽ റംഷീദ് തോയമ്മൽ, ഇർഷാദ് ആവിയിൽ, ജാഫർ മുവാരിക്കുണ്ട്, സാദിഖ് പടിഞ്ഞാർ, ഇസ്മയിൽ ബല്ല, ഇസ്ഹാക്ക് ബല്ല, എന്നിവർ പ്രസംഗിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതവും സെക്രട്ടറി അയ്യൂബ് PH നന്ദിയും പറഞ്ഞു
0 Comments