കാഞ്ഞങ്ങാട് പടിഞ്ഞാർ മഖാം ഉറൂസിന് തുടക്കമായി

കാഞ്ഞങ്ങാട് പടിഞ്ഞാർ മഖാം ഉറൂസിന് തുടക്കമായി




കാഞ്ഞങ്ങാട് - ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് പടിഞ്ഞാർ മഖാം ഉറൂസ് 2025 ജനുവരി 3 മുതൽ 6 വരെ വിവിധ പരിപാടികളോടെ നടക്കും.  ഉറൂസ് കമ്മിറ്റി ചെയർമാർ ടി.കെ.അബൂബക്കർ ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയർത്തി. രാത്രി 8.30 ന് ഉറൂസ് കമ്മിറ്റി ജോയിൻ്റ് കൺവീനർ ടി. അന്തുമാ ൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പടിഞ്ഞാർ ഖത്തീബ് ഹാഫിള് സുഹൈൽ വാരിസി ഉറൂസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഹമ്മദ് അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തും.


ജനവരി 4 ശനിയാഴ്ച ഹാഫിള് ഇ.പി.അബൂബക്കർ മുസ്ലിയാർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ടി.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിയ്ക്കും.


ജനവരി 5 ഞായറാഴ്ച രാത്രി 8.30 ന് ഇബ്രാഹിം മൗലവി കീഴിശ്ശേരി നയിക്കുന്ന കഥാപ്രസംഗം.കഥ: കണ്ണീരിൽ കുതിർന്ന കസവു തട്ടം.തുടർന്ന് ദുആ മജ്ലിസ് , ശൈഖുനാ ഹസൈനാർ മുസ്ലിയാർ പെരുന്തൽമണ്ണ നേതൃത്വം നൽകും.


ജനുവരി 6 തിങ്കളാഴ്ച മൗലീദ് പാരായണം.ളുഹർ നിസ്കാര ന ന്തരം ഭക്ഷണ വിതരണം.

Post a Comment

0 Comments