ജാമ്യാപേക്ഷ തള്ളി; ബോബി ചെമ്മണ്ണൂര്‍ റിമാന്റില്‍

ജാമ്യാപേക്ഷ തള്ളി; ബോബി ചെമ്മണ്ണൂര്‍ റിമാന്റില്‍




കൊച്ചി: ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ റിമാന്റില്‍. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കോടതി ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് കോടതി മുറിയില്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചു. ബുധനാഴ്ച രാവിലെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വ്യാഴാഴ്ച 12 മണിയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായത്.

Post a Comment

0 Comments