നിക്കാഹ് ഉറപ്പിച്ച യുവതിയുടെ പ്രതിശ്രുത വരന്റെ ബന്ധുക്കളെ വിളിച്ച് വിവാഹം മുടക്കിയ യുവാവ് അറസ്റ്റില്‍

നിക്കാഹ് ഉറപ്പിച്ച യുവതിയുടെ പ്രതിശ്രുത വരന്റെ ബന്ധുക്കളെ വിളിച്ച് വിവാഹം മുടക്കിയ യുവാവ് അറസ്റ്റില്‍

 


മലപ്പുറത്ത് നിക്കാഹ് ഉറപ്പിച്ച യുവതിയുടെ പ്രതിശ്രുത വരന്റെ ബന്ധുക്കളെ വിളിച്ച് വിവാഹം മുടക്കിയ സംഭവത്തില്‍യുവാവ് അറസ്റ്റില്‍. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31) ആണ് അറസ്റ്റിലായത്. കൂട്ടായി സ്വദേശിനിയായ യുവതിയുടെ വിവാഹം മുടക്കുകയും എട്ട് ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്‌തെന്ന പരാതിയില്‍ തിരൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വരന്റെ വീട്ടുകാരെ സമീപിച്ചാണ് ഇയാള്‍ വിവാഹം മുടക്കിയത്. വരന്റെ വീട്ടുകാരോട് യുവതിയെക്കുറിച്ച് പ്രതി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നു.

ഇതോടെ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്‍മാറി. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Post a Comment

0 Comments