കാഞ്ഞങ്ങാട്: ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന ഗ്രൗണ്ടില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം. ഫുട്‌ബോള്‍ കളിക്കായി ഒരുക്കിയ താല്‍ക്കാലിക ഗ്രൗണ്ടില്‍ കളിക്കാര്‍ക്കും കളി കാണാന്‍ എത്തിയവര്‍ക്കും മറ്റും അപായം വരുന്ന വിധത്തില്‍ സംഘാടകരുടെ അറിവോടെ പടക്കം പൊട്ടിച്ചുവെന്നതിനു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് എസ്.ഐ നേരിട്ടാണ് കേസെടുത്തത്. 125, 288 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞ് ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
0 Comments