കാസര്‍കോട് ജില്ലാപഞ്ചായത്ത് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഖല്‍ബിലെ ബേക്കല്‍ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി ബി.ആര്‍.ഡി.സിയുടെ സഹകരണത്തോടെ നാഷണല്‍ ടൂറിസം ഡേ ആയ ജനുവരി 25 ന് വിവിധ വിഷയങ്ങളെ അധികരിച്ച് ടൂറിസം സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതല്‍ 12.30 വരെ വനിതകള്‍ക്ക് മാത്രമായി ''ഷീടൂറിസം'' - സ്ത്രീയാത്രികരുടെ വര്‍ത്തമാനം. ഉച്ചക്ക് രണ്ട് മുതല്‍ ഏഴ് വരെ ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം സാദ്ധ്യതകള്‍, ഹോംസ്റ്റേ- സര്‍വീസെഡ് വില്ല ടൂറിസം വകുപ്പ് ക്ലാസ്സിഫിക്കേഷന്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള പരിശീലനം എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസ്സുകള്‍ ഉണ്ടാകും. യാത്രകളെ സ്നേഹിക്കുന്ന, ടൂറിസം സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍- 7012752051.
0 Comments