കാസർകോട്: അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർകോടിന്റെ നേതൃത്വത്തിൽ കാസർകോട് ഗവ: ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ച് രാകത ദാന ക്യാമ്പ് സംഘടിപ്പിച്ചു .
ക്ലബ്ബ് നാലാമത് സംഘടിപ്പിച്ച ക്യാമ്പ് പ്രസിഡന്റ് അച്ചു നായന്മാർമൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസറഗോഡ് ട്രാഫിക് എസ് ഐ രവി കൊട്ടോടി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ റഫിഖ് നായന്മാർമൂല മുഖ്യാതിഥിയായി. പ്രോഗ്രാം ഡയറക്ടർ നൗഷാദ് ബായ്ക്കര സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അൻവർ കെ ജി., മുസ്തഫ ബി ആർ ക്യു. നാസർ എസ് എം ലീൻ. തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി സമീർ ആമസോണിക്സ് നന്ദി പറഞ്ഞു
0 Comments