കാഞ്ഞങ്ങാട്: ര്‍ത്താവിനും മൂന്നു മക്കള്‍ക്കും ഒപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുശാല്‍നഗര്‍ സ്വദേശിനിയായ റംഷീന (30)യെയാണ് കാണാതായത്.
തിങ്കളാഴ്ച രാത്രി പതിവുപോലെ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍ത്താവ് ഉണര്‍ന്നപ്പോഴാണ് റംഷീനയെ കാണാതായ കാര്യം അറിഞ്ഞത്. വീട്ടിനകത്തു പരിശോധിച്ചപ്പോള്‍ റംഷീന എഴുതി വച്ച ഒരു കത്ത് ലഭിച്ചുവത്രെ. ‘ഞാന്‍ പോകുന്നു’ വെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഭാര്യയെ കാണാതായത് സംബന്ധിച്ച് ഭര്‍ത്താവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
റംഷീനയുടെ സഹപാഠിയും സദ്ദാംമുക്കിലെ ഓട്ടോ ഡ്രൈവറുമായ അസ്‌ക്കറിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നു ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സദ്ദാംമുക്കിലെ അസ്‌ക്കറിനെയും കാണാതായിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഓട്ടോ നാട്ടില്‍ തന്നെ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടതായും പൊലീസ് പറഞ്ഞു.
0 Comments