കൊളവയൽ നിസ്‌വാ വിമൻസ് അക്കാദമിയിൽ സൗജന്യ തയ്യൽ പരിശീലനം തുടങ്ങി

കൊളവയൽ നിസ്‌വാ വിമൻസ് അക്കാദമിയിൽ സൗജന്യ തയ്യൽ പരിശീലനം തുടങ്ങി



കാഞ്ഞങ്ങാട് : കൊളവയൽ നിസ്‌വാ വിമൻസ് അക്കാദമി കോളേജ് വിദ്യാർത്ഥിനികൾക്കായുള്ള സൗജന്യ തയ്യൽ പരിശീലനം തുടങ്ങി. ക്ലാസിന്റെ ഉദ്ഘാടനം നിസ്‌വാ കോളേജ് ഡയറക്ടർ ബോർഡ് അംഗവും അബുദാബി കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ടുമായ ഉസ്മാൻ ഖലീജ് നിർവഹിച്ചു. പാലക്കി അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി സിപെറ്റിന്റെ കീഴിൽ 

മത ഭൗതിക സമന്വയ വിദ്യഭ്യാസ രംഗത്ത് പെൺകുട്ടികൾക്കായുള്ള സ്ഥാപനമാണ് കൊളവയൽ നിസ്‌വാ വിമൻസ് അക്കാദമി. വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരമുള്ള വിമൻസ് കോളേജാണ് നിസ്‌വാ. പെൺകുട്ടികൾക്ക് മഹ്ദിയ്യ ബിരുദത്തോടൊപ്പം പ്ലസ് ടു, ഡിഗ്രി നൽകി വരുന്നു.പ്ലസ് ടു പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കരസ്ഥമാക്കുന്ന നിസ് വയിലെ വിദ്യാർഥിനികൾക്ക് കൈ തൊഴിലിൽ കൂടി പ്രാവീണ്യം നൽകുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് മുഷ്ത്താക്ക് ഹുദവി സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ ആയിഷ ഫർസാനയുടെ സാന്നിധ്യത്തിൽ കോളേജ് ഡയരക്ടർ ബോർഡ് തയ്യിൽ മിഷനുകൾ നിസ്‌വാ യൂണിയൻ ഭാരവാഹികൾക്ക് കൈമാറി. ഹസീബ് കൊളവയൽ, അബൂബക്കർ പള്ളിവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു ഹംസ കൊളവയൽ നന്ദി പറഞ്ഞു.

Post a Comment

0 Comments