ഖബറടക്കം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 7.30 പടന്ന വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പടന്ന : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടും മഹല്ല് ജമാ അത്ത് വൈസ് പ്രസിഡണ്ടും പൊതു പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പടന്നയിലെ വി.കെ.പി.ഹമീദലി (66) അന്തരിച്ചു.
ഇന്നലെ അർധരാത്രി 12 ഓടെയാണ് അന്ത്യം. ഖബറടക്കം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 7.30 പടന്ന വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
പടന്നയിലെ മൈമ ഇംഗ്ലീഷ് മീഡിയ സ്കൂൾ, കാഞ്ഞങ്ങാട് പടന്നക്കാട് ഐഡിയൽ സ്‌കൂൾ എന്നിവയുടെ ചെയർമാനാണ്. ദീർഘകാലം തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടായി സേവനം ചെയ്തിരുന്നു.
അടുത്തിടെ ഹൃദയ സംബന്ധമായ ശസ്ത്രക്രിയകഴിഞ്ഞ് വിശ്രമത്തിലായിരുന്നു.
ഭാര്യ: നാദിറ. മക്കൾ: ഇർഫാൻ, ഇർഷാദ്, ഇനാസ, ഇജാസ്. പൊതു പ്രവത്തകനും സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) നേതാവും, മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡണ്ടുമായ വികെ പി ഇസ്മായിൽ ഹാജിയുടെ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: അബ്ദുൽ ഫത്താഹ്, മുഹമ്മദ് റാഫി, കുഞ്ഞാമിന, റൈഹാനത്ത്, ഫാത്തിബി. മരുമക്കൾ: റിയാസ് പടന്ന, സഫാ കണ്ണൂർ, മർവാ കണ്ണൂർ.
0 Comments