കാഞ്ഞങ്ങാട്: മടിക്കൈ മാനാകോട് മഹല്ലിലെ പ്രവാസി കൂട്ടായ്മയായ ഗൾഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികവും മജ്‌ലിസുന്നൂറും ഇന്ന് നടക്കും. ഇന്ന് ഫെബ്രുവരി 6 വ്യാഴം വൈകുന്നേരം 7 മണിക്ക് ജമാ അത്ത് പ്രസിഡന്റ് അബൂബക്കർ പി സി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം നിർവഹിക്കും. താജുദ്ധീൻ കമ്മാടം മുഖ്യാതിഥിയാകും. സയ്യദ് സ്വഫിയുല്ലാഹിൽ ആറ്റക്കോയ തങ്ങൾ ഫൈസി മണ്ണാർക്കാട് സ്വലാത്ത് മജ്‌ലിസുന്നൂർ കൂട്ടുപ്രാത്ഥനയ്ക്ക് നേതൃത്വം നൽകും. ഷാഫി സഖാഫി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തും. ശരീഫ് എഞ്ചിനീയർ, അബ്ദുൽ മജീദ് നിസാമി,സഫ്വാൻ സഖാഫി, നിസാർ സഅദി, ഇല്യാസ് ഹാജി എന്നിവർ ആശംസാ പ്രസംഗം നടത്തും. .അസീസ് ചാളക്കടവ് സ്വാഗതവും സിയാദ് മലപ്പച്ചേരി നന്ദിയും പറയും.
0 Comments