അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ചു കൊന്നു. പുന്നപ്ര വാടയ്ക്കലില്‍ ആണ് സംഭവം. പുന്നപ്ര സ്വദേശി ദിനേശന്‍(50) ആണ് കൊല്ലപ്പെട്ടത്. പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ കിരണ്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ദിനേശന്‍ വീട്ടിലേക്ക് വന്നപ്പോഴാണ് കിരണ്‍ ഇയാളെ ഷോക്കടിപ്പിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം മുറ്റത്തേക്ക് മാറ്റിയശേഷം വീണ്ടും വൈദ്യുതി കടത്തിവിട്ടു. മൃതദേഹം പിന്നീട് പാടത്തുകൊണ്ടുപോയി ഇടുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും കിരണിന്റെ അച്ഛന്‍ ഇക്കാര്യം മൂടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ഇന്നലെ രാവിലെ മുതല്‍ ദിനേശനെ പാടത്ത് കിടക്കുന്ന നിലയില്‍ കണ്ടിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ നാട്ടുകാര്‍ക്ക് ഇതില്‍ സംശയം തോന്നിയിരുന്നില്ല. എന്നാല്‍ ഉച്ച കഴിഞ്ഞും അയാള്‍ എഴുന്നേല്‍ക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചത്.
പോലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
0 Comments