അജാനൂർ: ഐക്യം അതിജീവനം അഭിമാനം എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സെന്റർ ചിത്താരി അരിയിൽ അബ്ദുൽ ഷുക്കൂർ നഗരിയിൽ വെച്ച് നടന്ന സമ്മേളനം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ജാസിം പാലായിയുടെ അധ്യക്തയിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട് ഉദ്ഘാടനം ചെയ്തു. എം. എസ്. എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി പതാക ഉയർത്തി. വിദ്യാർത്ഥി റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം സൗത്ത് ചിത്താരിയിൽ വെച്ച് കുവൈറ്റ് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് കരീം സി.കെ നിർവഹിച്ചു. യൂസുഫ് ദാഇ ദാരിമി ചെങ്കള മുഖ്യപ്രഭാഷണം നടത്തി. പുതിയ കാലത്തെ വിദ്യാർത്ഥികളെ സജീവമാക്കുന്നതിന് ആവിശ്യമായ ക്രിയാത്മകമായ പ്രവർത്തനങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. സമ്മേളനത്തിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്റർ യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റ്, ഹരിത സംഗമവും എക്സാം ഓറിയന്റേഷൻ പ്രോഗ്രാം എന്നിവ പ്രഖ്യാപിച്ചു. മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി യാസീൻ മീനാപീസ് മുഖ്യാതിഥിയായി. ജില്ലാ യൂത്ത് ലീഗ് ജോ സെക്രട്ടറി നൗഷാദ് എം.പി, വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക് ഹസ്സൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്, എ. ഹമീദ് ഹാജി,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നദീർ കൊത്തിക്കാൽ, ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി, എം. എസ് എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫാദ് ബല്ലാകടപ്പുറം, മിഥ്ലാജ് കൊട്ടിലങ്ങാട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി കെ ഇർഷാദ്, ഷക്കീല ബദറുദ്ധീൻ, സി.എച്ച് സുലൈമാൻ ,സെന്റർ ചിത്താരി ജമാഅത് പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ ഹാജി,കുഞ്ഞബ്ദുള്ള സെന്റർ ചിത്താരി, ഹാരിസ് സി എം, മുർഷിദ് സി കെ എന്നീ നേതാക്കൾ സംസാരിച്ചു. എം. എസ് എഫ് അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബിലി കൊത്തിക്കാൽ സ്വാഗതവും മിഥ്ലാജ് നന്ദിയും പറഞ്ഞു.
0 Comments