ബേക്കൽ: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു പെട്രോളൊഴിച്ച് തീയിട്ടു. റഹ്‌മത്ത് റോഡിലെ ഫൈസലിന്റെ വീടിനാണ് തീയിട്ടത്. ഫൈസലിന്റെ ഭാര്യ ജമീല നല്‍കിയ പരാതി പ്രകാരം ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് അക്രമത്തിനു പിന്നിലെന്നു ജമീല നല്‍കിയ പരാതിയില്‍ പറഞ്ഞു. സിറ്റൗട്ടില്‍ വച്ചിരുന്ന സോഫ സെറ്റിയില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ചൂടും പുകയും കാരണം വീട്ടിനു അകത്തു ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ക്ക് ശ്വാസ തടസ്സം ഉണ്ടാവുകയും ആശുപത്രിയില്‍ എത്തിച്ചാണ് രക്ഷപ്പെടുത്തിയതെന്നും ജമീല പരാതിയില്‍ പറഞ്ഞു.
0 Comments