കാട് മൂടിയ പ്രദേശം വൃത്തിയാക്കിയപ്പോള്‍ ബര്‍മുഡയും ഷര്‍ട്ടും ധരിച്ച നിലയിൽ പുരുഷന്റെ അസ്ഥികൂടം

കാട് മൂടിയ പ്രദേശം വൃത്തിയാക്കിയപ്പോള്‍ ബര്‍മുഡയും ഷര്‍ട്ടും ധരിച്ച നിലയിൽ പുരുഷന്റെ അസ്ഥികൂടം



കാസര്‍കോട് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. കുമ്പള റെയില്‍വേ പാളത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

റെയില്‍വേ പാളത്തിന് സമീപം കാട് മൂടിക്കിടന്നിരുന്ന പ്രദേശം വൃത്തിയാക്കിയിരുന്നു. ഇതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ബര്‍മുഡയും ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു. അസ്ഥികൂടത്തിന് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. ട്രെയിന്‍ തട്ടിയോ ട്രെയിനില്‍ നിന്ന് വീണോ മരിച്ചയാളുടേതാകാം അസ്ഥികൂടമെന്നാണ് കരുതുന്നത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments