കാഞ്ഞങ്ങാട്: കേരളത്തിലെ ടെക്സ്റ്റൈൽസ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ഇമ്മാനുവൽ സിൽക്സ് വാലന്റൈൻസ് ഡേ ഫാഷൻ ഫെസ്റ്റ് കാഞ്ഞങ്ങാട് ഷോറൂമിൽ നടത്തി. നവദമ്പതികളായ അവിനാഷ്- സച്ചിത, അഖിൽ- ആരതി എന്നിവർ ചേർന്നാണ് ഫാഷൻ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഓരോരുത്തർക്കുമായി വാലന്റൈൻസ് ഡേ ഫാഷൻ ഫെസ്റ്റ് നിരവധികളായ കളക്ഷനുകളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതുപുത്തൻ ഫാഷൻ വസ്ത്രങ്ങൾ എല്ലാ വിഭാഗം കസ്റ്റമേഴ്സിനും ഉൾക്കൊള്ളാവുന്ന വിലയിൽ മികച്ച കസ്റ്റമർ കെയറോടുകൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇമ്മാനുവലിന്റെ പ്രത്യേകത. മാർക്കറ്റിലെ മാറുന്ന ട്രെൻഡ് അനുസരിച്ച് ടീനേജിനും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായ ട്രെൻഡ് കളക്ഷനുകളാണ് ഇമ്മാനുവേലിന്റെ ഹൈലൈറ്റ്. പ്രണയ സ്വപ്നങ്ങൾക്കും
പ്രണയ സങ്കല്പങ്ങൾക്കും നിറം പകരുന്ന വാലന്റൈൻസ് ഡേയിൽ ഷോറൂമിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നവദമ്പതികളായ അവിനാഷ് -സച്ചിത, അഖിൽ- ആരതി എന്നിവർ ചേർന്ന് കേക്ക് മുറിച്ചാണ് വാലന്റൈൻസ് ഡേ ഫാഷൻ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചത് ചടങ്ങിൽ ഇമ്മാനുവൽ സി. ഇ. ഒ ടി. ഒ.ബൈജു,
സി.പി. ഫൈസൽ മൂ ത്തൽ നാരായണൻ, ഷോറൂം മാനേജർ ടി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments