നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സ് വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സ് വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍

 


നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെ വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശി ബാലന്റെ മകള്‍ വിന്യാ ബാലനാ(30)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്‌റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബാങ്ക് ഉദ്യോഗസ്ഥന്‍ സനല്‍ ആണ് ഭര്‍ത്താവ്. ശിവന്‍സ്, സ്വരാര്‍ഥ് എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments