സൗത്ത് ചിത്താരി ജി എൽ പി സ്കൂളിന്റെ 95-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന‘ഇഹ്തിഫാൽ 2025 ’ ന്റെ ബ്രോഷർ ഇസ്മായിൽ എച്ച് കെ പ്രകാശനം ചെയ്തു.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 24ന് വൈകുന്നേരം 4 മണിക്ക് പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനം, അങ്കണവാടി ഫെസ്റ്റ്,എൽ പി ഫെസ്റ്റ് കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവ വിജയികളുടെ കലാവിരുന്ന് തുടങ്ങിയ പരിപാടികൾ അരങ്ങേറും.ചടങ്ങിൽ വാർഡ് മെമ്പർ സി.കെ ഇർഷാദ്,പിടിഎ പ്രസിഡണ്ട് ഹനീഫ ബികെ, സരിത ടീച്ചർ,ശിഹാബ് തായൽ, മുഹമ്മദ് കുഞ്ഞി കെസി,എകെ അബ്ദുൾ ഖാദർ, സുബൈർ എം കെ, ജംഷീദ് കുന്നുമ്മൽ, ഷാനിദ് സിഎം, മുബഷിർ,ഖലീൽ ബെസ്റ്റ് ഇന്ത്യ,റമീസ്, മുർഷിദ് എകെ,ടീച്ചർമാരായ പുഷ്പലത,രമ്യ, സജിനി,ചന്ദ്രിക ഹാരിസ്, വേണുഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments