കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഖ്ഹ്, വഖഫ് സെമിനാർ സംഘടിപ്പിക്കും. 2025 ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 10.00 മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ. നിലവിലെ പാർലമെന്റിന്മുമ്പിലുള്ള വഖ്ഫ് ഭേദഗതി നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ചും വിവിധങ്ങളായ കോടതികളിൽ നിന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന പുതിയ വിധികൾ ഉയർത്തുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും വിശദീകരിക്കുന്നതിന് വേണ്ടിയാണ് സെമിനാർ സംഘടി പ്പിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതൻ മുഹമ്മദ് സഅദി വളാഞ്ചേരി , മുൻ കേന്ദ്ര വഖ്ഫ് കൗൺസിൽ സെക്രട്ടറി അഡ്വ. ബി എം ജമാൽ എന്നിവർ വിഷയാവതരണം നടത്തും. പ്രസിഡൻറ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബഷീർ വെ ള്ളിക്കോത്ത് ആമുഖ ഭാഷണം നടത്തും. അംഗ മഹല്ല് ജമാഅത്ത് ഖത്വീബ്, പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി അംഗം എന്നിവരാണ് പങ്കെടുക്കേണ്ടത്. ഏതെങ്കിലും ഒരാൾക്ക് പങ്കെടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ നിർബന്ധമായും ഉത്തരവാദിത്തമുള്ള പ്രതിനിധിയെ പകരം പങ്കെടുപ്പിക്കേണ്ടതാണ് എന്നും കമ്മിറ്റി അറിയിച്ചു. സെമിനാറിൽ ബന്ധപ്പെട്ട എല്ലാവരും സജീവമായി പങ്കെടുത്തു വമ്പിച്ച വിജയമാക്കി തീർക്കണമെന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു.
0 Comments