രാവണീശ്വരത്ത് പുലിയെ കണ്ടതായി വിവരം; ക്യാമറ സ്ഥാപിച്ചു

രാവണീശ്വരത്ത് പുലിയെ കണ്ടതായി വിവരം; ക്യാമറ സ്ഥാപിച്ചു



കാഞ്ഞങ്ങാട്: രാവണീശ്വരത്ത് പുലിയെ കണ്ടതായി വിവരം. കളരിക്കാലിലും മാക്കി കല്ലുവരമ്പത്തുമാണ് ആളുകള്‍ പുലിയെ കണ്ടതായി പറയുന്നത്. കളരിക്കാലില്‍ ശശിയുടെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പുലിയെ കണ്ടത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍, വാച്ചര്‍ വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ചു. സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. പുലി ഉണ്ടെങ്കിൽ പിടികൂടാൻ കൂടു വയ്ക്കും. പ്രദേശവാസികളോട് രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏതാനും ആഴ്ച മുമ്പ് മടിക്കൈ പഞ്ചായത്തിലെ പലഭാഗങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

Post a Comment

0 Comments