കാസർകോട് ജില്ലാ കലക്ടർക്ക് വീണ്ടും സംസ്ഥാന പുരസ്കാരം

കാസർകോട് ജില്ലാ കലക്ടർക്ക് വീണ്ടും സംസ്ഥാന പുരസ്കാരം



ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അർഹനായി .ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏകോപിക്കുകയും മികച്ച രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തതിനാണ് അവാർഡ് എന്ന് റവന്യൂ സർവേയും ഭൂ രഖയും വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് പ്രത്യേക അദാലത്തുകൾ വില്ലേജ് തലത്തിൽ ജില്ലാ കളക്ടർ സംഘടിപ്പിച്ചിരുന്നു സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ സർവ്വേ സമ്പൂർണ്ണമായി പൂർത്തിയാക്കിയ ഉജർഉൾവാർ വില്ലേജ് തളങ്കര ഉൾപ്പെടെയുള്ള വില്ലേജുകളിലും ജില്ലാ കലക്ടർ നേരിട്ട് സന്ദർശിച്ച് അദാലത്തുകൾ നടത്തി


കെ ഇമ്പ ശേഖർ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച മികച്ച ജില്ലാ കലക്ടർക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്കാരത്തിനും അർഹനായിരുന്നു ജില്ലാ കലക്ടർ നേതൃത്വം നൽകിയ ഐലീഡ് പദ്ധതിക്കാണ് ഈ വർഷത്തെ സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരവും ലഭിച്ചത്.

Post a Comment

0 Comments