പെരിയയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ തൂങ്ങി മരിച്ച നിലയില്‍

പെരിയയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ തൂങ്ങി മരിച്ച നിലയില്‍




 പെരിയയിലെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരെ വ്യത്യസ്ത സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഐഎന്‍ടിയുസി പ്രവര്‍ത്തകനും പെരിയ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമായ പ്രേമനെ (42) വീടിനു സമീപത്ത് തൂങ്ങിയ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. അസുഖം കാരണം വിഷമത്തിലായിരുന്നു പ്രേമന്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഓട്ടോ ഡ്രൈവര്‍ പെരിയ കൂടാനം, വള്ളിയാട്ടെ നാരായണന്റെ മകന്‍ സുധീഷി(40)നെ ബുധനാഴ്ച രാത്രിയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. ഇരുസംഭവങ്ങളിലുമായി ബേക്കല്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Post a Comment

0 Comments