വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2025


കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പ്പിറ്റൽ സൈക്യാട്രി വിഭാഗത്തിൽ പ്രഗത്ഭ മനോരോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. സണ്ണി മാത്യുവിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി. 


മനസികാരോഗ്യ വെല്ലുവിളി നേരിടുന്ന രോഗികൾ പാർശ്വവൽക്കരിക്കപ്പെടുന്ന അവസ്‌ഥ ഉണ്ടാവരുതെന്നും അവർക്ക് കരുതലും പിന്തുണയും ഏറെ നൽകേണ്ടതാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. 

മൻസൂർ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് പ്രതിനിധികൾ, നഴ്‌സിംഗ്-പാരാമെഡിക്കൽ സ്റ്റാഫ്, സ്‌കൂൾ ഓഫ് നഴ്‌സിംഗ് അധ്യാപകരും വിദ്യാർത്ഥികളും തുടങ്ങിയവർ പങ്കെടുത്തു. 


മൻസൂർ ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗത്തിൽ സേവനം ലഭ്യണെന്ന് ഡോക്ടർ സണ്ണി മാത്യു അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ