പി എം ഹസ്സൻ ഹാജിയെ ആദരിച്ചു

പി എം ഹസ്സൻ ഹാജിയെ ആദരിച്ചു





അതിഞ്ഞാൽ : ഗവൺമെന്റ് മാപ്പിള എല്‍ പി സ്കൂൾ അജാനൂറിന്റെ 98 ആം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥിയും  വ്യാപാരരംഗത്ത് 60 വർഷം പൂർത്തീകരിച്ച  പി എം  ഹസ്സൻ ഹാജിയെ ആദരിച്ചു. സ്കൂളിന്റെ സ്നേഹോപഹാരം സ്കൂൾ വികസന സമിതി അംഗം  തെരുവത്ത് മൂസ ഹാജി നൽകി. പിടിഎ പ്രസിഡണ്ട് ഷബീർ ഹസൻ, എസ് എം സി ചെയർമാൻ പി എം ഫൈസൽ, പ്രധാന അധ്യാപിക അജിത ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് റസാക്ക് കൊളവയൽ, മുൻ പിടിഎ പ്രസിഡണ്ട് മുസ്തഫ കൊളവയൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments