കാഞ്ഞങ്ങാട്: അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണത്തെ വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഷോപ്പിനകത്തേക്ക് കയറി. ബൈക്ക് യാത്രക്കാരനായിരുന്ന അന്യ സംസ്ഥാനക്കാരനായ യുവാവിനെ ഗുരുതരാവസ്ഥയിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ അതിഞ്ഞാൽ കോയാപള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന KA 04 Z 7041 എന്ന നമ്പറിലുള്ള ലാൻസർ കാർ ആണ് അപകടം വരുത്തിയത്. പോലീസ് ക്ലബ്ബ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഈ കട ഭാഗികമായി തകർന്നു.
0 Comments