അബ്ദുന്നാസർ മഅ്ദനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

അബ്ദുന്നാസർ മഅ്ദനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി




പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായതായി മകന്‍ സലാഹുദ്ദീന്‍ അയ്യൂബി. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മഅ്ദനിയുടെ നില തൃപ്തികരമാണെന്നു ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. ഇഖ്ബാല്‍ പറഞ്ഞതായി സലാഹുദ്ദീന്‍ അറിയിച്ചു.തുടര്‍ ചികിത്സകള്‍ ഗൗരവമുള്ളതാണെന്നും തുടര്‍ന്നും എല്ലാവരും പ്രാര്‍ഥനകളില്‍ പിതാവിനെ ഉള്‍പ്പെടുത്തണമെന്നും സലാഹുദ്ദീന്‍ അഭ്യര്‍ഥിച്ചു. അടുത്ത ബന്ധുവാണ് മഅ്ദനിക്കു വൃക്ക നല്‍കിയത്. ദാതാവിന്റെ ആരോഗ്യാവസ്ഥയും നല്ല നിലയില്‍ ആണ്.


ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകള്‍ രണ്ടും പ്രവര്‍ത്തനരഹിതമാവുകയും മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലാതെ വരികയും ചെയ്തതോടെയാണ് ദാതാവിന്റെ കണ്ടെത്തി മഅ്ദനിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.


Post a Comment

0 Comments