മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം 35കാരി നാടുവിട്ടു

മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം 35കാരി നാടുവിട്ടു




മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം 35കാരി നാടുവിട്ടു. പരീക്ഷയ്ക്കു പോയ 14കാരന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. പാലക്കാട് ആലത്തൂരിലാണ് സംഭവം.

വീട്ടുകാരുടെ പരാതിയില്‍ പോലീസ് യുവതിക്കെതിരേ തട്ടിക്കൊണ്ടുപോവലിന് കേസെടുത്തു. യുവതിയെയും 14കാരനെയും പോലീസ് എറണാകുളത്ത് നിന്ന് പിടികൂടി തിരികെയെത്തിക്കുകയും ചെയ്തു.



ഭര്‍ത്താവുമായി അകന്നുകഴിയുന്ന കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം നാടുവിട്ടത്. 14കാരന്റെ കുടുംബം ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളത്ത് നിന്നാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്.


കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്‌സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments