പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിനു പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി രാജേന്ദ്രനാഥ്, പ്രസിഡണ്ട് അഡ്വ. കെ. ബാലകൃഷ്ണന്‍, വെടിക്കെട്ടുകാരന്‍ നീലേശ്വരം ചെറപ്പുറം, പാലക്കാട്ട് ഹൗസിലെ പി.വി ദാമോദരന്‍ (73), കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ പരാതിയിലാണ് കേസ്. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ അവിവേകത്തോടെയും ഉദാസീനതയോടു കൂടിയും ഉത്സവം കാണാന്‍ വന്ന പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തില്‍ സ്‌ഫോടകവസ്തു ഇനത്തില്‍പ്പെട്ട പടക്കങ്ങള്‍ കൊണ്ട് വെടിക്കെട്ടു നടത്തിയെന്നതിനാണ് കേസ്.
0 Comments