കണ്ണൂർ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കാസറഗോഡ് ഗവ. കോളേജിന് അഭിമാനമായി ഫാത്തിമ നാസ്. ഉറുദു കുറുങ്കഥ ഒന്നാം സ്ഥാനവും കവിതാരചന, ചെറുകഥാരചന എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഇരുപത് പോയിൻ്റാണ് നാസ് നേടിയത്. പഠന-പാഠ്യേതര വിഷയങ്ങളിൽ മിടുക്ക് തെളിയിച്ച ഫാത്തിമ വെറും മൂന്നു വർഷങ്ങൾ യു പി ക്ലാസുകളിൽ പഠിച്ചിട്ടുള്ള ഉറുദു ഭാഷ കൈമുതലാക്കിയാണ് ഈ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഉദുമ മാങ്ങാട് സ്വദേശി പരേതനായ അബ്ദുൽ സലാമിൻ്റെയും സുലൈഖ മാഹിൻ്റെയും മകളാണ് ഈ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി.
0 Comments